HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തിയെന്ന കേസ്: മുന്‍ സി.എം.ഡി ഉള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

  
backup
February 17 2017 | 19:02 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f-2

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് കോടികള്‍ നഷ്ടം വരുത്തിയെന്ന കേസില്‍ മുന്‍ സി.എം.ഡിയും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരും ഉള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്യ സംസ്ഥാനത്തേക്ക് സര്‍വിസ് നടത്തുന്ന വോള്‍വോ ബസുകള്‍ മന:പൂര്‍വം കേടു വരുത്തിയെന്നും സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നുമാണ് ഇവര്‍ക്കെതിരേയുള്ള പരാതി.
കെ.എസ്.ആര്‍.ടി.സി മുന്‍ സി.എം.ഡി ആന്റണി ചാക്കോ, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) കെ.എം ശ്രീകുമാര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (വിജിലന്‍സ്) ആര്‍. ചന്ദ്രബാബു, വിജിലന്‍സ് ഓഫിസര്‍ ഇ ജോണ്‍, ചീഫ് അക്കൗണ്ട് ഓഫിസര്‍ ആര്‍ സുധാകരന്‍, തിരുവനന്തപുരം ഡിപ്പോ എന്‍ജിനീയര്‍ എസ് ഷിബു, തിരുവനന്തപുരം മുന്‍ ഡി.ടി.ഒ പി ബാബുകുമാര്‍, ഡിപ്പോ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉത്തമന്‍, വിജിലന്‍സ് ചെക്കര്‍മാരായ ആസ്റ്റിന്‍രാജ്, ശിവകുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ നവംബറില്‍ കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവര്‍ വി.വൈ ശ്രീകുമാറും വിതുര ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജൂഡ് ജോസഫും നല്‍കിയ ഹരജിയിലാണ് അന്വേഷണം. 2021 വരെ പെര്‍മിറ്റുള്ള പുതിയ എ.സി വോള്‍വോ ബസുകളാണ് എന്‍ജിന്‍ കേടായി കട്ടപ്പുറത്തിരിക്കുന്നത്. എന്‍ജിന്‍ കേടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നുവെന്നാണ് ഹരജിയിലെ ആരോപണം.
സ്വകാര്യ ബസ് ലോബിയില്‍ നിന്നും പ്രതിമാസം വന്‍തുക കൈപ്പറ്റി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുന്ന നടപടികള്‍ ഇവര്‍ സ്വീകരിച്ചിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  33 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago