കാസര്‍കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കാസര്‍കോട്: കാസര്‍കോട് വച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവ നഗരിക്കു സമീപമുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. എസ്.എഫ്.ഐ നേതാവും പൊവ്വല്‍ എല്‍.ബി.എസ് കോളജില്‍ നടക്കുന്ന കലോത്സവത്തിന്റെ സംഘാടക സമിതി അംഗവുമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ്മദ് അഫ്‌സല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ നായന്മാര്‍മൂല പാണലത്ത് വച്ചാണ് അപകടമുണ്ടായത്.
[caption id="attachment_244786" align="alignnone" width="480"] അപകടത്തില്‍ മരിച്ച അഹ്മദ് അഫ്‌സല്‍[/caption]കൂടെയുണ്ടായിരുന്ന പുല്ലൂര്‍ സ്വദേശി വിനോദിനും (23), സീതാംഗോളിയിലെ നാസറിനു (23)മാണ് ഗുരുതരമായി പരുക്കേറ്റത്. കാസര്‍കോട് നിന്നും പുലര്‍ച്ചെ എല്‍.ബി.എസ് കോളജിലേക്ക് പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ നിന്നും വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഫ്‌സലിന്റെ ജീവന്‍ രക്ഷിക്കാനിയില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ദേശാഭിമാനി ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹാശിമിന്റെ സഹോദരനാണ് കൊല്ലപ്പെട്ട അഹ്മദ് അഫ്‌സല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."