നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ തടഞ്ഞുവച്ചു
മണ്ണഞ്ചേരി :പൂര്‍ണമായും തകര്‍ന്നടിഞ്ഞ റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ തടഞ്ഞുവച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് മെമ്പര്‍ ആലീസ് സന്ധ്യാവിനെയാണ് 15 -ാം വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികള്‍ സംഘടിച്ച് തടഞ്ഞത്. സംഭവം അറിഞ്ഞ് ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി സ്‌റ്റേഷനുകളില്‍ നിന്നും പൊലിസ് എത്തിയാണ് പഞ്ചായത്ത് അംഗത്തെ മോചിപ്പിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 13, 15 വാര്‍ഡുകളുടെ അതിര്‍ത്തി പങ്കുവയ്ക്കുന്ന ചെട്ടികാട് പമ്പുഹൗസ് - ബീച്ച് റോഡാണ് തകര്‍ന്നുകിടക്കുന്നത്.
ഈ പ്രദേശത്തെ കടല്‍തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാനായി കൂറ്റന്‍പാറകള്‍ എത്തിച്ചതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ഇതുപ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം 35 ലക്ഷം രുപ റോഡ് പുനര്‍നിര്‍മിക്കാനായി അനുവദിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിലെ നിരാശയാണ് പ്രതിഷേധത്തിന് വഴിതെളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ആലിസിനെ തടഞ്ഞതിലൂടെ പ്രകടമായതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
രണ്ടുവാര്‍ഡുകളുടെ അതിര്‍ത്തിയായ ഈ റോഡിനായി 15 -ാം വാര്‍ഡുകാര്‍ 13 -ാം വാര്‍ഡിലെ അംഗത്തെ തടഞ്ഞതില്‍ തനിരാഷ്ട്രീയം തന്നെയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നാടുനീളെ റോഡിനായുള്ള ഉപരോധം അറിഞ്ഞിട്ടും 15 -ാം വാര്‍ഡ് അംഗം ഈ സംഭവം അറിഞ്ഞില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വിവരം ആരാഞ്ഞപ്പോള്‍ പറഞ്ഞു.
ഈ റോഡിന്് സമാന്തരമായുള്ള ഓമനപ്പുഴ - ബീച്ച് റോഡും ഇതേകാലയളവില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ഇത് കെ.സി വേണുഗോപാല്‍ ഇടപെട്ട് പുനര്‍നിര്‍മിച്ചിരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്റെ ഉദ്ഘാടനം എം.പി അറിയാതെ സി.പി.എം നേതൃത്വം നടത്താന്‍ തീരുമാനിച്ചിരുന്നും.
ഇതും വിവാദമായിരുന്നതായും യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഭരണമാറ്റമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഇന്ന് രാവിലെ ഹാര്‍ബര്‍ എഞ്ചിനിയറിംങ് വിഭാഗം ഓഫീസില്‍ എത്തി നിജസ്ഥിതി അന്വേഷിക്കുമെന്നും റോഡ് നിര്‍മ്മാണത്തിന് പരിഹാരമായില്ലെങ്കില്‍ തീരദേശനിവാസികളെ സംഘടിപ്പിച്ച് ശക്തമായ സമരം നയിക്കുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."