HOME
DETAILS

ആലുവ ശിവരാത്രി മഹോത്സവം; വിപുലമായ സുരക്ഷാ ക്രമീകരണം

  
backup
February 12 2018 | 10:02 AM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82

ആലുവ: ശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയതായി ജില്ലാ റൂറല്‍ പൊലിസ് മേധാവി അറിയിച്ചു. ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്ജ്, ആലുവ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് പ്രഫുല്ലചന്ദന്‍, എന്നിവരുടെ നേതൃത്വത്തില്‍ 10 ഡി.വൈ.എസ്.പിമാര്‍, 30സി.ഐ.മാര്‍, 164 എസ്.ഐഎ.എസ്.ഐമാര്‍, 1500എസ്.സി.പി.ഒ, സി.പി.ഒമാര്‍, 200വനിത സി.പി.ഒമാര്‍ എന്നിവരടങ്ങുന്ന വിപുലമായ പോലീസ് സംഘത്തെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലിസ് കണ്‍ട്രോള്‍ റൂം നാളെ പ്രവര്‍ത്തനം ആരഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്. കൂടാതെ ആബുലന്‍സ് സര്‍വീസും ഉണ്ടായിരിക്കും. 

ശിവരാത്രിയോടനുബന്ധിച്ച് നാളെയും 14നും ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലിസ് അറിയിച്ചു. നിലവില്‍ ആലുവ ടൗണില്‍ നടപ്പിലാക്കിയിട്ടുള്ള വണ്‍വെ റൗണ്ട് ട്രാഫിക് പരിഷ്‌കരണം ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല.

പ്രധാന ട്രാഫിക്ക് നിയന്ത്രണങ്ങള്‍:


അങ്കമാലി ഭാഗത്തു നിന്നും മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡു വഴി ആയുര്‍വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക പോകേണ്ടതാണ്. മണപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും, പ്രൈവറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ട് തയാറാക്കിയിട്ടുണ്ട്. മണപ്പുറം ഭാഗത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം. തോട്ടയ്ക്കാട്ടുക്കര ജങ്ഷനില്‍ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നും ബസുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല, യു.സി കോളജ്, കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ പറവൂര്‍ കവലയ്ക്ക് സമീപമുള്ള ടെസ്റ്റ് ഗ്രക്ഖണ്ടില്‍ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും എന്‍.എച്ച് വഴി അങ്കമാലി ഭാഗത്തേയ്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിഞ്ചോട് ജങ്ഷനില്‍ നിന്നും സര്‍വീസ് റോഡില്‍ കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തേണ്ടതും തിരികെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറു നിന്നും ഫ്‌ലൈ ഓവറിനു അടിയില്‍കൂടി വലതുവശത്തേക്ക് തിരിഞ്ഞ് നേരെ അങ്കമാലി ഭാഗത്തേക്ക് പോകേണ്ടതാണ്.


എറണാകുളം ഭാഗത്ത് നിന്നും എന്‍.എച്ച് വഴി ആലുവ ഭാഗത്തേയ്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ പുളിഞ്ചോട് ജങ്ഷനില്‍ നിന്നും സര്‍വീസ് റോഡില്‍ കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തേണ്ടതും പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറു നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് പുളിഞ്ചോട് വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്ത് കുഴി വഴി ടി.എച്ച്.ക്യു ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തേണ്ടതുമാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാരോത്ത്കുഴി വഴി പോകേണ്ടതാണ്.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ ബസുകള്‍ പമ്പ് ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താല്‍ക്കാലിക സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും തിരികെ സര്‍വീസ് നടത്തേണ്ടതാണ്. മറ്റ് ബസുകള്‍ പതിവു പോലെ മാതാ തീയറ്റര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സീനത്ത് ജംഷന്‍ കറങ്ങി ഓള്‍ഡ് സ്റ്റാന്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതാണ്. അവിടെനിന്നും തിരികെ പെരുമ്പാവൂര്‍, കോതമംഗലം ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് നേരെ പമ്പ് ജങ്ഷനില്‍ നിന്നും ആളെ എടുത്ത് പെരുംമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.


പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ പൊലിസ് സ്റ്റേഷന്‍ വഴി സീനത്ത്, ഓള്‍ഡ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, കാരോത്തുകുഴി ജങ്്ഷന്‍ മാര്‍ക്കറ്റ് റോഡ് വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറു നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡെ പുളിഞ്ചോട് ജങ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ജങ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പമ്പ് കവല, മാതാ തിയേറ്റര്‍ വഴി സീനത്ത് ജങ്ഷനില്‍ എത്തി പൊലിസ് സ്റ്റേഷന്‍ റോഡിലൂടെ പവര്‍ ഹൗസ് ജങ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് സര്‍വ്വീസ് നടത്തേണ്ടതാണ്. മാര്‍ക്കറ്റ് റോഡിലൂടെ പ്രൈവറ്റ് സ്റ്റാന്‍ഡിലേക്ക് വണ്‍വേ ആയിരിക്കും. ബൈപ്പാസ് ജങ്ഷന്‍ മുതല്‍ പമ്പ് കവല വരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. ഹൈവെകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവില്‍ നിന്നും മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിര്‍മിച്ചിട്ടുള്ളതിനാല്‍ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.


നാളെ രാത്രി 10.00 മണി മുതല്‍ 14ന് പകല്‍ 10.00 മണിവരെ തൃശുര്‍ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ അങ്കമാലിയില്‍ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ കളമശ്ശേരിയില്‍ നിന്നും കണ്ടെയ്‌നര്‍ റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച് അത്താണി ജങ് ഷന്‍ വഴി തൃശൂര്‍ ഭാഗത്തേക്ക് പേകേണ്ടതാണ്. പറവൂര്‍ ഭാഗത്തു നിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ യു.സി കോളജ് ജങ്ഷനില്‍ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂര്‍, മുപ്പത്തടം, പാതാളം, കണ്ടെയ്‌നര്‍ റോഡ് വഴി പോകേണ്ടതാണ്. ആലുവ ടൗണില്‍ നിന്നും ബൈപാസ് ജംഗ്ഷന്‍ ക്രോസ്സ് ചൌയ്യേണ്ട വാഹനങ്ങള്‍ ബൈപാസില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പുതിയതായി പണികഴിപ്പിച്ചിട്ടുള്ള സര്‍വീസ് റോഡ് വഴി മാര്‍ക്കറ്റ് ഭാഗത്ത് ഫ്‌ലെഓവറിനു അടിയിലൂടെ എറണാകുളം ഭാഗത്തേക്ക് സര്‍വീസ് റോഡ് വഴിയും, അങ്കമാലി-പറവൂര്‍ ഭാഗത്തേക്ക് യു ടേണ്‍ ചെയ്തും പോകേണ്ടതാണ്. എന്‍.എച്ച്‌ലെ മുട്ടം മുതല്‍ വാപ്പാലശ്ശേരി വരെ എന്‍.എച്ച് റോഡില്‍ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago