സാമൂഹിക സഹായത്തില്‍ പാലിയേറ്റീവുകളുടെ പങ്ക് പ്രസക്തം: ലെനിന്‍ രാജേന്ദ്രന്‍
വൈക്കം: സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ധാരാളം മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്നും ഇവരെ സഹായിക്കുന്നതില്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളുടെ പങ്ക് വളരെ പ്രസക്തമാണെന്നും ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍.
നഗരസഭയും താലൂക്ക് ആശുപത്രി സ്വാന്തന പരിചരണ വിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച രോഗി ബന്ധുജനസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരാരോഗങ്ങള്‍ക്ക് അടിമപ്പെട്ട നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. അവരെ പരിചരിക്കാനും ആശ്വാസം നല്‍കുവാനും പലപ്പോഴും നമുക്ക് കഴിയാറില്ല. ഇക്കാര്യത്തില്‍ പുതിയൊരു അവബോധം നമ്മുടെ മനസില്‍ രൂപപ്പെടണം. പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രസക്തിയുണ്ടെന്നും ലെനിന്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സംഗമത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷനായി. സുപ്രണ്ട് ഡോ. ഗീത കെ.നായര്‍, ബിജു കണ്ണേഴത്ത്, ഡോ. സപ്ന, അഡ്വ. വി.വി സത്യന്‍, ഹരിദാസന്‍ നായര്‍, എസ്.ബിജു പ്രസംഗിച്ചു. വൈക്കം വിജയലക്ഷ്മി, ഗായത്രിവീണ കച്ചേരി നടത്തി. കലാപരിപാടികളും സാന്ത്വനകിറ്റ് വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."