HOME
DETAILS

അങ്കമാലിയില്‍ ഗൃഹനാഥനും ഭാര്യയും മകളും വെട്ടേറ്റു മരിച്ചു

  
backup
February 13 2018 | 02:02 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%81%e0%b4%82

അങ്കമാലി: മൂക്കന്നൂരില്‍ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ഒരു കുടുബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് അറക്കല്‍ വീട്ടില്‍ ശിവന്‍ (60), ഭാര്യ വത്സ (56), മകള്‍ സ്മിത(33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ രണ്ട് മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൃത്യം നടത്തിയത്. ഇയാളെ ചാലക്കുടി കൊരട്ടി ചിറങ്ങരയില്‍ നിന്ന് പൊലിസ് പിടികൂടി. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറെ നാളായി ശിവനും ബാബുവും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ തറവാട്ട് പറമ്പിലെ മരം വെട്ടുന്നതിനായി എത്തിയ ബാബുവുമായി ഇതേ സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലിസ് പറഞ്ഞു.
വൈകിട്ട് 5.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. വെട്ടുകത്തിയുമായി ശിവന്റെ വീട്ടിലെത്തിയ ബാബു ശിവനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ശിവനും ഭാര്യ വത്സയും വീട്ടിനകത്തായിരുന്നു. ഇവരെ വെട്ടിയശേഷം വീടിന് പുറത്തെത്തിയപ്പോളാണ് സ്മിതയെ വെട്ടിയത്. സ്മിതയുടെ ഇരട്ടകുട്ടികളായ അശ്വിന്‍ (2) അപര്‍ണ (2 )എന്നിവരെയും വെട്ടി. ഇവരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് അടുത്തു താമസിക്കുന്ന മറ്റൊരു സഹോദരന്റെ ഭാര്യ ഓടിയെത്തിയെങ്കിലും ബാബു ഇവരെ ഭയപ്പെടുത്തി ഓടിച്ചു. പീന്നിട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ബാബു ബൈക്കില്‍ രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിന്ന് ബാബു മുക്കന്നൂരില്‍ ബന്ധു ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ആദ്യം പോയത്. തുടര്‍ന്ന് കൊരട്ടി ചിറങ്ങരയിലെത്തിയ ഇയാളെ പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട സ്മിത എടലക്കാടുള്ള ഭര്‍ത്തൃ ഗൃഹത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൂക്കന്നൂരിലെ വീട്ടിലെത്തിയത്. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് വിദേശത്താണ്.
കൊലപാതകം നടത്തിയ ബാബു മൂക്കന്നൂരില്‍ ഡ്രൈവറാണ്. ഇയാള്‍ മൂക്കന്നൂരില്‍ വാടകക്കാണ് താമസിക്കുന്നത്. ബാബു ഒഴികെ ശിവന്റെ മറ്റ് നാല് സഹോദരന്മാരും തൊട്ടടുത്ത വീടുകളിലായാണ് താമസം. സംഭവസ്ഥലത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago