സഹികെട്ട് മനുഷ്യാവകാശ കമ്മിഷനും ചോദിച്ചു; നീരുറവകളെ രക്ഷിക്കാന്‍ പദ്ധതിയുണ്ടോ..?
തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുളങ്ങളും അരുവികളും മാലിന്യക്കുന്നുകളായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിദത്തമായ നീരുറവകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടു. ജില്ലാ കലക്ടറും നഗരസഭാ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
കുളങ്ങളും അരുവികളും സംരക്ഷിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത അനാസ്ഥയാണുള്ളതെന്ന് കമ്മിഷന് ചൂണ്ടികാണിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിയുക്തരായവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും നടപടിക്രമത്തില്‍ പറയുന്നു. മൂന്നാഴ്ചയ്ക്കകം അധികൃതര്‍ വിശദീകരണം സമര്‍പ്പിക്കണം.കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."