അപകടത്തിനു വഴിയൊരുക്കി സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം
തലയോലപ്പറമ്പ്: വാഹനഗതാഗതത്തിന് ഭീഷണി ഉയര്‍ത്തി കൊടുംവളവില്‍ സ്വകാര്യ വ്യക്തി ഇറക്കിയിട്ടിരിക്കുന്ന കരിങ്കല്‍ കൂനകള്‍ നീക്കം ചെയ്യുവാന്‍ നടപടികള്‍ വൈകുന്നു.
ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് കാട്ടാമ്പാക്ക്- ഞീഴൂര്‍ റോഡിലാണ് സ്വകാര്യ വ്യക്തിയുടെ അതിക്രമം. നിരവധി തവണ ഇതുസംബന്ധിച്ച് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് കല്ലുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്വകാര്യ വ്യക്തിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കരിങ്കല്‍ ചീളുകള്‍ രാത്രി കാലങ്ങളില്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊടുംവളവില്‍ ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം കാട്ടാമ്പാക്കിലുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്ന എരുവ സ്വദേശിയായ യുവാവ് കരിങ്കല്‍ ചീളില്‍ തട്ടി അപകടത്തില്‍പ്പെട്ടിരുന്നു.
കാലിനു സാരമായി പരുക്കേറ്റ ഇദ്ദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസേന റോഡില്‍ ചുരുങ്ങിയത് ഒരു അപകടമെങ്കിലും സംഭവിക്കുന്നു. പ്രശ്‌നത്തിന്റെ തീവ്രത ഇത്രയധികം വര്‍ദ്ധിച്ചിട്ടും തികഞ്ഞ അനാസ്ഥയാണ് സ്വകാര്യ വ്യക്തി പുലര്‍ത്തുന്നത്. വിഷയത്തില്‍ പൊതുമരാമത്ത് കാണിക്കുന്ന ഉദാസീനതയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."