HOME
DETAILS
MAL
സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ: കെ.പി.എ മജീദ്
backup
February 14 2018 | 01:02 AM
കോഴിക്കോട്: ശുഹൈബ് വധം സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേവലം പ്രാദേശികമായി ഏതാനും പേര്‍ക്ക് ഇത്രയും ആസൂത്രിതമായി അരുംകൊല ആവര്‍ത്തിക്കാന്‍ കഴിയില്ല. വളരെ നിസാരമായ പ്രശ്നത്തിന്റെ മറപിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്നത്.
ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്താകെ എതിരാളികളെ കായികമായി നേരിടാനും ഉന്മൂലനം ചെയ്യാനുമാണ് സി.പി.എം ശ്രമം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനിടെ 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്ന് കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."