ബൊഫോഴ്സ് കേസ്: ജസ്റ്റിസ് ഖാന്‍വില്‍കര്‍ പിന്മാറി
ന്യൂഡല്‍ഹി: ബൊഫോഴ്സ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ പിന്മാറി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 13 വര്‍ഷം മുന്‍പത്തെ കേസ് സംബന്ധിച്ച് സുപ്രിം കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജ് സ്വയം പിന്മാറിയത്. അഭിഭാഷകനായ അജയ് അഗര്‍വാളാണ് ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്.
ജഡ്ജ് പിന്മാറിയ സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.
രാഷ്ട്രീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കേസാണിത്. ഖാന്‍വില്‍കര്‍ പിന്മാറിയത് അദ്ദേഹം ജഡ്ജായി നിയമിതനാകുന്നതിന് മുന്‍പ് ഈ കേസില്‍ ഇടപെട്ടിരുന്നു എന്നതുകൊണ്ടാണ് ഇപ്പോള്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് മാറിനിന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."