സര്‍ക്കാരിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു: മന്ത്രി
മൂവാറ്റുപുഴ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വേഗത പോരെന്ന് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫിസ് ജനസേവന കേന്ദ്രം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് തോട്ടം ബില്‍ഡിങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്‍പതുമാസം പ്രായമായ സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടണ്ടറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതു മനസിലാക്കാതെയാണ് സര്‍ക്കാരിനെതിരെ ചിലര്‍ വ്യാച പ്രചാരണം നടത്തുന്നതെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ജോയ്സ് ജോര്‍ജ് എം.പി ്അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ, എല്‍ദോ എബ്രഹാം എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, തൃക്കാക്കര മുനിസ്സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ നീന, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി, എന്‍ അരുണ്‍, കെ.ടി എബ്രഹാം, മുന്‍ എം.എല്‍.എ ബാബു പോള്‍, പി രാജു, ഫ്രാന്‍സിസ്സ് ജോര്‍ജ്, പി.എം ഇസ്മയില്‍, ഇ.എ കുമാരന്, കെ.കെ അഷറഫ്, എം.ആര് പ്രഭാകരന്, പി.കെ ബാബുരാജ്, മേരി ജോര്‍ജ് തോട്ടം, യു.ആര് ബാബു വിവിധ കക്ഷി പ്രതിനിധികല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മതമേലധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."