ഏറാന്‍മൂളികളെ എസ്.പി മാരാക്കിയത് ദുരന്തമായി: ചെന്നിത്തല
ഹരിപ്പാട് : കേരളത്തിലെ 14 ജില്ലകളിലും ഏറാന്‍ മൂളികളെ എസ്.പി.മാരാക്കിയതിന്റെ ദുരനുഭവമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ക്വട്ടേഷന്‍ ഗുണ്ട മാഫിയാ വിളയാട്ടത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
ഗുണ്ടാവാഴ്ചയ്ക്കും ഭീകരതയ്ക്കുമെതിരേ ഹരിപ്പാട് മാധവാ ജംഗ്ഷനില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേള ന ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു രാഷ്ട്രീയ സമരമോ ഗവണ്മെന്റിനെ അട്ടിമറിയ്ക്കുവാനുള്ള സമരമോ അല്ലെന്നും ജീവിയ്ക്കുവാനുള്ള സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുഭരണത്തിന്‍ കീഴില്‍ കേരളമൊട്ടാകെ ക്വട്ടേഷന്‍ ഗുണ്ടാ - മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്.പോലീസ് നിഷ്‌ക്രിയമാണ്. ഇന്നലെ രാവിലെ 7 ന് ആരംഭിച്ച സത്യാഗ്രഹ പരിപാടി പ്രമുഖ ഗാന്ധിയനായ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ സഭാ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിച്ചു.
ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ, സ്വാമി സന്ദീപാനന്ദഗിരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്താ, പാളയം ഇമാം ജനാബ് വി.കെ.സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാനതപസ്വി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എ.അഡ്വ.ബി.ബാബുപ്രസാദ്, ഡി.സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു, ജോണ്‍സണ്‍ എബ്രഹാം, ശൂരനാട് രാജശേഖരന്‍, അഡ്വ.സി.ആര്‍.ജയപ്രകാശ്, പ്രതാപ വര്‍മ്മ തമ്പാന്‍, എ.എ.ഷുക്കൂര്‍, അഡ്വ. ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍ ,ആര്‍.ചന്ദ്രശേഖരന്‍, കെ.വിദ്യാധരന്‍, എ.കെ.രാജന്‍, ജോണ്‍ തോമസ്,എസ്. ദീപു, എന്‍.ഹരിദാസ്, എം.എം.ബഷീര്‍, എം.കെ.വിജയന്‍, പ്രൊഫ.സുധാ സുശീലന്‍, അഡ്വ.കെ.പി.ശ്രീകുമാര്‍ ,വേലഞ്ചിറ സുകുമാരന്‍, എം.ആര്‍.ഹരികുമാര്‍ ,എസ്.വിനോദ്കുമാര്‍, കെ.എം.രാജു, എസ്.രാജേന്ദ്രകുറുപ്പ് ,മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, യു.ഡി.എഫ് നേതാക്കന്മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."