ശുഹൈബിന്റെ കൊലപാതകം: പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആര്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലിസ് എഫ്.ഐ.ആര്‍. കേസുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ ചോദ്യം ചെയ്തിരുന്നുവെന്നും പൊലിസ് അറിയിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും പരുക്കേറ്റവരും ആരോപിക്കുന്നുണ്ട്.
നവമാധ്യമങ്ങളില്‍ നേരത്തെ സി.പി.എം സൈബര്‍ സഖാക്കള്‍ കൊലവിളി നടത്തിയ നേതാക്കളിലൊരാളാണ് ശുഹൈബ്. അതുകൊണ്ടുതന്നെ ശുഹൈബിനെ ഇല്ലാതാക്കിയത് കേവലം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമായിരുന്നുവെന്നു പൊലിസൊഴികെ മറ്റാരും വിശ്വസിക്കുന്നില്ല.
ജില്ലാനേതാക്കളുടെ അറിവും സമ്മതത്തോടുംകൂടിയുള്ള കൊലപാതകമാണ് നടന്നതെന്ന ആരോപണം കോണ്‍ഗ്രസ് ഇതിനകം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റശേഷം നാട്ടില്‍ സമാധാനമുണ്ടാക്കുന്നതിനാണ് മുഖ്യപരിഗണനയെന്ന് പി. ജയരാജന്‍ പ്രസ്താവിച്ചിരുന്നു.
നേതൃത്വം അറിയാതെ അണികള്‍ അക്രമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നടപടിയെ അപലപിക്കുന്നുവെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നുമുള്ള പി. ജയരാജന്റെ പ്രസ്താവനയും ഒരേസമയം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."