കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം: സി.കെ ശശിധരന്‍
കോട്ടയം: സമൂഹത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളെന്ന നിലയില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍. വിവിധ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകതൊഴിലാളി ഫെഡറേഷന്‍ (ബി കെ എം യു - എ ഐ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ നയിക്കുന്ന സമരജാഥയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിഷധിക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരാവട്ടെ കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഇത്തരക്കാരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന സമീപനനമാണണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യുക, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തൊഴില്‍ദിനങ്ങളും കൂലിയും വര്‍ദ്ധിപ്പിച്ച് കാര്യക്ഷമമാക്കുക, രാജ്യത്തെ ദളിത് പീഡനങ്ങള്‍ കര്‍ശനമായി തടയുക തുടങ്ങിയ തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബികെഎംയു യാത്ര .
ജാഥ മുണ്ടക്കയത്ത് സമാപിച്ചു. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ കെ ഡി മോഹനന്‍, പി സുഗതന്‍, ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, മനോജ് ബി ഇടമന, എന്നിവര്‍ പ്രസംഗിച്ചു. 28ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ചിന്റെ ഭാഗമായാണ് ജാഥയും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."