ഗൗരി നേഘയുടെ മരണം: അധ്യാപികമാരെ തിരിച്ചെടുത്ത നടപടി തെറ്റെന്ന് സമ്മതിച്ച് മാനേജ്മെന്റ്
കൊല്ലം: തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ്. ഗൗരി നേഘയുടെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് ട്രിനിറ്റി സ്കൂള്‍ സമ്മതിച്ചു. സ്വയം വിരമിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. ഡി.ഡി.ഇയ്ക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്കൂള്‍ മാന്ജ്മെന്റ് ഡി.ഡി.ഇയ്ക്ക് കത്ത് നല്കി.
ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അധ്യാപികമാരെ വന്‍ വരവേല്‍പ്പ് നല്‍കിയാണ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തിരിച്ചെടുത്തത്.
കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിതിന് പിന്നാലെയാണ് സസ്പെന്ഷന് കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്കാന് തീരുമാനിച്ചത്. കമ്മിഷണര്‍ എ. ശ്രീനിവാസ് ഇതുസംബന്ധിച്ച് സ്കുള് മാനേജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ വിശദീകരണം തൃപ്തികരമല്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."