കപ്പല്‍നിര്‍മാണ ശാലയിലെ പൊട്ടിത്തെറി: സമഗ്ര അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി
കൊച്ചി: കപ്പല്‍നിര്‍മാണ ശാലയിലെ പൊട്ടിത്തെറിയെ കുറിച്ചു സമഗ്ര അന്വേഷണം തുടങ്ങിയതായി കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയുണ്ടായ ഒ.എന്‍.ജി.സിയുടെ എണ്ണ പര്യവേക്ഷണ കപ്പലും പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഷിപ്പ്‌യാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. അപകട കാരണം വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാകും അന്വേഷണം. റിപ്പോര്‍ട്ട് വരുന്നതു വരെ അപകടകാരണം പറയാനാകില്ല. കപ്പലിനകത്തു പൊട്ടിത്തെറിയും പുകയുമുണ്ടായി. എന്നാല്‍ തീപിടിത്തമുണ്ടായിട്ടില്ല. പൊലിസ് അന്വേഷണത്തിനു പുറമെ, ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഷിപ്പിങിന്റെ നേതൃത്വത്തില്‍ സാങ്കേതിക അന്വേഷണവും നടക്കുന്നതായി മന്ത്രി അറിയിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മന്ത്രി അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഷിപ്പ്‌യാര്‍ഡ് മാനെജ്‌മെന്റുമായും ജിവനക്കാര്‍, തൊഴിലാളി യൂനിയന്‍ നേതാക്കള്‍, മെഡിക്കല്‍ സംഘം, അഗ്‌നിശമനസുരക്ഷാ സംഘം എന്നിവരുമായും ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."