വില്ലേജ് ഓഫിസില്‍ നിന്ന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടും: മന്ത്രി
പാലക്കാട്: വില്ലേജ് ഓഫിസുകള്‍ വഴി വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. കരിമ്പുഴ വില്ലേജ് ഓഫിസിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വരുമാന സര്‍ട്ടിഫിക്കറ്റ് കാലാവധി ഒരു വര്‍ഷമായി മാറ്റും. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും നീട്ടും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജോലി ഭാരം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥ നിയമനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന വസ്തുത തിരിച്ചറിഞ്ഞാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വാസന് അധ്യക്ഷയായി. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, അസി. കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം എസ്. വിജയന്, ജില്ലാ പഞ്ചായത്തംഗം കെ. ദേവകി, പൊതുമരാമത്ത് വകുപ്പ് എക്സി. എന്‍ജിനീയര്‍ എന്‍. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം നാരായണന്, ബ്ലോക്ക് പഞ്ചായത്തംഗം പി. കുഞ്ഞുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ചന്ദ്രികാ രവീന്ദ്രന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."