യുവാവിനെ തട്ടികൊണ്ടുപോയി സര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
പാറശാല: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ പാറശാല പൊലിസ് അറസ്റ്റ് ചെയ്തു. പാറശാല മുരിയന്‍കര ഇലങ്കം വെട്ടുവിള മണികണ്ഠവിലാസത്തില്‍ അരുണ്‍ (20) , പരശുവയ്ക്കല്‍ പെരുവിള സി.എസ്.ഐ ചര്‍ച്ചിനു സമീപം ചിറക്കരവീട്ടില്‍ വിപിന്‍ (19) എന്നിവരാണ് പിടിയിലായത്.
ചിറയിന്‍കീഴ് അരയകുരുത്തില് തെക്കേതില്‍ വീട്ടില്‍ സാംസന്റെ മകന് സഞ്ചു സാംസന് (28) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. സഞ്ചുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ ഇയാളെ ഫോണില്‍ വിളിച്ചു വരുത്തി ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തു വച്ച് ബലപ്രയോഗത്തിലൂടെ കൈയ്യില്‍ കിടന്നിരുന്ന രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണ ബ്രെസ്ലെറ്റും , അയ്യായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും , കഴുത്തിലുണ്ടായിരുന്ന 2.5 പവന് തൂക്കം വരുന്ന സ്വര്‍ണ മാലയും അപഹരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."