HOME
DETAILS

പാതി ജീവനാക്കിയും കൊന്നു തള്ളിയും മതി വരാതെ...സിറിയയില്‍ നിന്ന് വീണ്ടും ഒരു ദൃശ്യം

  
backup
February 19 2017 | 08:02 AM

syria-war-bomb-attack

ഇദ്‌ലിബ്, സിറിയ: കുരുന്നുകളുടെ ജീവനെടുത്തിട്ടും അവരെ പാതി ജീവനില്‍ ഉപേക്ഷിച്ചിട്ടും മതിയാവാതെ വീണ്ടും വീണ്ടും അക്രമണങ്ങളുടെ തീമഴ പെയ്യിക്കുന്നവര്‍ക്കു മുന്നിലേക്ക് ഒരു ദൃശ്യം കൂടി. ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട് സഹായത്തിനായി കേഴുന്ന ഒമ്പതു വയസ്സുകാരന്‍ അബ്ദുല്‍ ബാസിതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. അക്രമണത്തില്‍ നിലത്തു വീണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ബാസിത് എഴുന്നേല്‍ക്കാനാവാതെ പിതാവിനെ വിളിച്ച് അലറിക്കരയുന്നതും സങ്കടം സഹിക്കാനാവാതെ പിതാവ് ദൈവത്തെ വിളിച്ചു കേഴുന്നതുമാണ് ദൃശ്യം. എന്നെ ഒന്ന് എഴുന്നേല്‍പിക്കൂ എന്നു പറഞ്ഞാണ് ഒമ്പതു വയസ്സുകാരന്‍ കരയുന്നത്.

syria-boy
കാലുകള്‍ പൂര്‍ണമായും തകര്‍ന്ന ബാസിത് ഇപ്പോള്‍ തുര്‍ക്കി ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ബാസിതിന്റെ ഉമ്മയും സഹോദരിയുമുള്‍പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു.
ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബോംബ് വര്‍ഷിക്കാന്‍ തുടങ്ങിയപ്പോള്‍ മകനോട് വീട്ടിനുള്ളിലേക്കു കേറാന്‍ പിതാവാ ആവശ്യപ്പെട്ടു. വാതിലിനടുത്ത് എത്തിയപ്പോഴേക്കും വീടിനു മുകളില്‍ ബോംബ് വീഴുകയായിരുന്നുവെന്ന് ബാസിത് പറയുന്നു.

syria-boy-2
സിറിയയില്‍ നടക്കുന്ന ക്രൂരതയുടെ ഒരു ഭാഗികക്കാഴ്ച പോലുമാവുന്നില്ല ബാസിതിന്റെ അനുഭവം. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഇവിടെ ദിനംപ്രതി ഇതിലും ഭീകരമായ ദുരന്തങ്ങള്‍ക്കിരയാവുന്നത്. 2016 ആഗസ്റ്റില്‍ ഷെല്ലാക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് നാലു വയസ്സുകാരന്റെ പൊടിയില്‍ മൂടിയിരിക്കുന്ന ദൃശ്യവും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. തുര്‍ക്കി കടലോരത്ത് മുഖം മണലില്‍ പൂഴ്ത്തിക്കിടന്ന, ജീവനറ്റ ഐലന്‍ കുര്‍ദിയെന്ന ഒന്നരവയസ്സുകാരനും ലോകത്തിന്റെ നീറുന്ന നൊമ്പരമായി.

കാമറ കണ്ട് തോക്കാണെന്നു കരുതി കൈകളുയര്‍ത്തി കീഴടങ്ങി നിന്ന നാലുവയസ്സുകാരനായിരുന്നു ലോകമനസ്സാക്ഷയുടെ കണ്ണു നനച്ച മറ്റൊരു ചിത്രം. ലോകമെങ്ങും ഈ ക്രൂരതകളില്‍ പ്രതിഷേധിക്കുമ്പോഴും സിറിയയില്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ്. ഭരണകൂടവും വിമതരും പരസ്പരം കൊന്നു തള്ളുന്നതിനിടയില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമാവുന്നത്. 2011 ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ മൂന്നു ലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  7 days ago