സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റു. മൊഗാദിഷുവിലെ മെദീന ജില്ലയിലെ മാര്‍ക്കറ്റിലാണ് സംഭവം.
നഗരിയിലെ പ്രധാന മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍-ഷബാബായിരിക്കാം ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അവരുടെ ആക്രമണ ശൈലിയാണിതെന്നും അധികൃതര്‍ പറഞ്ഞു.
[caption id="attachment_245841" align="alignnone" width="620"] സ്‌ഫോടനത്തില്‍ തകര്‍ന്ന മാര്‍ക്കറ്റ്[/caption]മാര്‍ക്കറ്റിലെത്തിയ കാറിലെ ചാവേര്‍ പൊട്ടിത്തെറിയിക്കുകയായിരുന്നവെന്ന് ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് പ്രസിഡന്റായി അധികരാത്തിലേറിയ ശേഷമുള്ള ആദ്യ ആക്രമണമാണിത്. കഴിഞ്ഞ മാസമാണ് സൊമാലിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസം പുതിയ പ്രസിഡന്റിന്റെ അനുചരന്മാരാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് അല്‍-ഷബാബ് കമാന്‍ഡര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."