HOME
DETAILS

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

  
നിസാം കെ. അബ്ദുല്ല
November 04, 2024 | 6:31 AM


കൽപ്പറ്റ: വയനാടിനെ കണ്ടും കേട്ടും രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി. പ്രിയങ്കക്ക് വോട്ട് അഭ്യർഥിക്കാൻ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗന്ധിയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ കണ്ണൂരിൽ നിന്ന് രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരും മാനന്തവാടി മേരിമാതാ കോളജിലെ ഹെലിപ്പാഡിലിറങ്ങിയത്.

മേരിമാതാ കോളജിൽ നിന്ന് മാനന്തവാടി നഗരത്തിലേക്കുള്ള റോഡരികിലെല്ലാം പ്രിയങ്കയെയും രാഹുലിനെയും കാണാനായി ആയിരങ്ങളാണെത്തിയത്. മേരിമാതാ കോളജിൽ ഞായറാഴ്ചയായിട്ടും പ്രിയ നേതാക്കളെ കാണാൻ വിദ്യാർഥികളെത്തി. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കംകുറിക്കാൻ പ്രിയങ്ക സഹോദരനൊപ്പം മാനന്തവാടി ഗാന്ധി പാർക്കിലെത്തിയത്. 

പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ഇരുവരും വേദിയിലേക്ക് കയറി. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം. വയനാട് മെഡിക്കൽ കോളജ്, വിനോദസഞ്ചാര കേന്ദ്രങ്ങളെ ശക്തിപ്പെടുത്തൽ, രാത്രിയാത്രാ നിരോധനം, തൊഴിലില്ലായ്മ, വിലക്കയറ്റം, ചുരം റോഡിലടക്കമുള്ള ഗതാഗത തടസം, ബദൽ പാതകൾ, വന്യജീവി- മനുഷ്യ സംഘർഷം, ആദിവാസികൾക്ക് വീട് നിർമിക്കാനുള്ള ഫണ്ട്, തൊഴിൽ, ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ അഭാവം, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് അടക്കം അക്കമിട്ട് പറഞ്ഞും ഇതിനെല്ലാം പരിഹാരം കാണാൻ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പറഞ്ഞാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

മാനന്തവാടി നിയോജമണ്ഡലത്തിലെ വാളാട്, കോറോം, കൽപ്പറ്റ നിയോജകമണ്ഡലത്തിലെ കാവുമന്ദം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കോർണർ യോഗങ്ങളിലും പ്രിയങ്ക സംസാരിച്ചു. ഇന്ന് രാവിലെ 10ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയിലാണ് പ്രിയങ്കയുടെ ആദ്യപരിപാടി. തുടർന്ന് 11ന് പുൽപ്പള്ളിയിലും 11.50ന് മുള്ളൻകൊല്ലി പാടിച്ചിറയിലും ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലിലും 3.50ന് വൈത്തിരിയിലും പ്രിയങ്ക സംസാരിക്കും. 

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, കെ.സി വേണുഗോപാൽ എം.പി, അബ്ദുസമദ് സമദാനി എം.പി, ദീപാദാസ് മുൻഷി, സി. മമ്മൂട്ടി, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ, എ.കെ.എം അഷറഫ്, വിജയവസന്ത്, റോബർട്ട് ബ്രൂസ്, സുധ രാമകൃഷ്ണൻ, ഗോപിനാഥ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവരും ഇരുവർക്കുമൊപ്പം വിവിധയിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  10 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  10 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  10 days ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  10 days ago
No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  10 days ago
No Image

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

National
  •  10 days ago
No Image

'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി

Kerala
  •  10 days ago
No Image

വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 27കാരന് 51 വർഷം കഠിനതടവും പിഴയും

crime
  •  10 days ago
No Image

വൈറലാവാൻ റോഡിൽ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ; വാഹനം കണ്ടുകെട്ടി

uae
  •  10 days ago
No Image

ഇന്ത്യയിലെ 'മിനി ഇസ്‌റാഈല്‍': ഗസ്സയില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന അധിനിവേശ സൈനികര്‍ വിശ്രമിക്കാന്‍ വരുന്ന ഹിമാചലിലെ കസോള്‍

National
  •  10 days ago