നീരവ് മോദിക്കൊപ്പം പ്രധാനമന്ത്രി നില്‍ക്കുന്ന ഫോട്ടോയുമായി യെച്ചൂരി
ന്യൂഡല്‍ഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പുറത്ത്. സിപി.എം ജനറല്‍ സെക്രട്ടറി ട്വിറ്റര്‍ വഴി പുറത്ത് വിട്ടതാണ് ഫോട്ടോ. ദാവോസില്‍ സി.ഇ.ഒമാരുടെ സമ്മേളനത്തില്‍ എടുത്തതാണ് ചിത്രം. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ വേദി പങ്കിട്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു.
ജനുവരി 31ന് എഫ്.ഐ.ആര്‍ തയ്യാറാക്കും മുമ്പ് ഇയാള്‍ ഇന്ത്യ വിട്ടിരുന്നോ എന്നാല്‍ അയാള്‍ ദാവോസില്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിന്റെ ഒരാഴ്ച മുമ്പ്. മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കണം- യെച്ചൂരി ട്വീറ്റ് ചെയ്യുന്നു.
കേസെടുക്കുന്നതിന് മുമ്പ് നീരവ് മോദി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബാങ്ക് തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷമായിരുന്നു ദാവോസിലെ സമ്മേളനം.
നീരവ് മോദിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍തട്ടിപ്പ് പുറത്തെത്തിയത്. 11,500 കോടി രൂപയുടേതാണ് തട്ടിപ്പ്.
ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്സ് ക്രെഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയിരിക്കുന്നത്. പി.എന്‍.ബിയുടെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ച് തിരിച്ചടിക്കാതെ മുങ്ങുകയായിരുന്നു നീരവ് മോദി. 2011 മുതല്‍ നീരവും കുടുംബവും 11,343 കോടി രൂപ ഇതുവരെ തട്ടിയെടുത്തതായാണ് പ്രാഥമികമായ കണക്ക്
If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo
— Sitaram Yechury (@SitaramYechury) February 15, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."