ജയിലില്‍ വധഭീഷണി ഉണ്ടായിരുന്നെന്ന് കെ. സുധാകരന്
കണ്ണൂര്‍: ശുഹൈബിന് ജയിലില്‍ വധഭീഷണിയുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്. ശുഹൈബ് കൊലക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്.
ചട്ടങ്ങള്‍ ലംഘിച്ചാണ് ശുഹൈബിനെ സബ്ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ സബ് ജയലിലാണ് ശുഹൈബിനെയും സഹതടവുകാരായ മൂന്നു പേരെയും പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് രണ്ടാം ദിവസം ശുഹൈബിനെയും മറ്റുള്ളവരെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നത് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ ജയില്‍ ഡി.ജി.പിയെ വിളിച്ച് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു. അതേ തുടര്‍ന്നാണ് ജയില്‍ മാറ്റം ഡി.ജി.പി വിലക്കിയതെന്ന് സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."