HOME
DETAILS
MAL
അമേരിക്കയിലെ ഭീകരാക്രമണം; സൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ ജയിലില്‍ മരിച്ചു
backup
February 19 2017 | 19:02 PM
വാഷിങ്ടണ്‍: 1993ല്‍ ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ യു.എസ് ജയിലില്‍ മരിച്ചു. ശൈഖ് എന്നറിയപ്പെടുന്ന ഉമര്‍ അബ്ദുല്‍ റഹ്മാന് (78) ആണ് മരിച്ചത്. നോര്‍ത്ത് കരോലിന ജയിലിലാണ് അന്ത്യം.
ഈജിപ്ത് പൗരനായ ഉമര്‍ അന്ധനും ഹൃദ്രോഗിയും പ്രമേഹരോഗ ബാധിതനുമായിരുന്നു. ജയിലില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മക്കളായ അമ്മാര്‍, അബ്ദുല്ല എന്നിവര്‍ ആരോപിച്ചു.
വിവിധ കേസുകളിലായി ജീവപര്യന്തം തടവ് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു.
സാധാരണ മരണമാണെന്നും മൃതദേഹം ബ്യൂട്ട്നറിലെ ഫെഡറല്‍ പ്രിസണ്‍സ് മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും യു.എസ് ബ്യൂറോ ഓഫ് പ്രിസണ്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."