സി.പി.എം സമ്മേളനത്തിന് 566 പ്രതിനിധികള്‍
തിരുവനന്തപുരം: ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ 566 പ്രതിനിധികള്‍ പങ്കെടുക്കും. 16 നിരീക്ഷകരുമുണ്ടാകും.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സമ്മേളന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു ധാരണയുണ്ടാക്കി. പ്രതിനിധി സമ്മേളന നഗരിയായ വി.വി ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന് രാവിലെ വി.എസ് അച്യുതാനന്ദന് പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗറില്‍ 21ന് വൈകിട്ട് ആറിന് സ്വാഗതസംഘം ചെയര്മാന് ബേബിജോണ്‍ പതാക ഉയര്‍ത്തും. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ 21ന് വൈകിട്ട് തൃശൂരില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദീപശിഖ തെളിയിക്കും.
പ്രതിനിധി സമ്മേളനം പാര്‍ട്ടി ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."