HOME
DETAILS

നടിക്കെതിരായ അക്രമം; യോഗത്തില്‍ പ്രതിഷേധമിരമ്പി

  
backup
February 19 2017 | 20:02 PM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%af%e0%b5%8b%e0%b4%97

 

കൊച്ചി: തങ്ങളുടെ സഹോദരിക്കെതിരെ നടന്ന ആക്രമണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം. ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് താരങ്ങളടക്കമുള്ള സിനിമ പവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചത്.
നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി ചൊല്ലിയ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ഇന്നലെ വൈകീട്ട് ആറിന് താര സംഘടനയായ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. താരങ്ങളടക്കം നൂറുകണക്കിന് പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. നടന്നത് ദാരുണ സംഭവമാണെന്ന് ഇന്നസെന്റ് പറഞ്ഞു. വലിയ ദുഖമുണ്ട്. പൊലിസും സര്‍ക്കാറും കൃത്യമായി ഇടപെട്ടതില്‍ നന്ദിയുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ചില രോഗമുള്ളവര്‍ തെറ്റുദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളും അപവാദങ്ങളും പരക്കുന്നു.
ഇത്തരം സംഭവങ്ങളെ ഉത്സവമായി കൊണ്ടാടരുത്. സഹോദരിയായ നടിക്ക് എല്ലാ പിന്തുണയുമുണ്ട്ഇന്നസെന്റ് പറഞ്ഞു. എന്റെ അടുത്ത കൂട്ടുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ രോഷവും സങ്കടവുമുണ്ട്. ഏതൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകരുത്. സ്ത്രീക്ക് തിരിച്ചും ബഹുമാനം സമൂഹത്തില്‍നിന്ന് ലഭിക്കണമെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.
കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ല എന്ന മലയാളിയുടെ ബോധത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സിനിമ മേഖലയില്‍ ക്രിമിനല്‍വല്‍കരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പൊലിസും സര്‍ക്കാറും പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ ചില മാധ്യമങ്ങള്‍ നടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയത് സങ്കടകരമായെന്ന് നടന്‍ ലാല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും ബഹുമാനവും പുരുഷന്‍ നല്‍കേണ്ട ഔദാര്യമല്ലെന്നും സമൂഹത്തില്‍നിന്ന് ലഭിക്കേണ്ടതാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവര്‍ ഫോണിലൂടെ ഐക്യദാര്‍ഢ്യം അറിയിച്ചു. സംവിധായകന്‍ ജോഷി, ജീന്‍ പോള്‍ ലാല്‍ നടന്മാരായ മനോജ് കെ ജയന്‍, ജയസൂര്യ, സുരേഷ് കൃഷ്ണ, കാളിദാസ്, സംഗീത സംവിധായകന്‍ ദീപക്‌ദേവ്, തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  11 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  11 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago