മാതാപിതാക്കള്‍ തുറന്ന പാഠപുസ്തകം: ജസ്റ്റീസ് കുര്യന്‍ ജോസഫ്
രാമപുരം: കലാലയങ്ങളില്‍ നിന്നും കിട്ടുന്ന അറിവിനേക്കാള്‍ വലുതാണ് മാതാപിതാക്കിളില്‍ നിന്നും കിട്ടുന്ന അറിവെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. ചാന്‍സലേഴ്‌സ് അവാര്‍ഡ് നേടിയ എ.ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന് രാമപുരം മാര്‍. ആഗസ്തിനോസ് കോളജില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ മത്സരിച്ചാല്‍ മാത്രം പോരാ മറ്റുള്ളവരെ നമ്മുടെ കൂടെ മത്സരിപ്പിക്കാന്‍ അവസരം ഒരുക്കണം. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി അല്ല മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ റവ.ഡോ.ജോര്‍ജ്ജ് ഞാറക്കുന്നേല്‍ സ്വാഗതപ്രസംഗം നടത്തി. മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രന്‍സിപ്പാള്‍ ഡോ. ജോസഫ് വി.ജെ, വൈസ്. പ്രന്‍സിപ്പാള്‍ ഫാ.ജോസഫ് ആലഞ്ചേരി, വിന്‍സെന്റ് കുരിശുമൂട്ടില്‍, ബര്‍സാര്‍ ഷാജി ആറ്റുപുറം, പി.റ്റി.എ പ്രസിഡന്റ് റ്റി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ എം.എച്ച്.ആര്‍.എം. ഒന്നാം റാങ്ക് നേടിയ വിനിത ബി, ബി.എ. ഇംഗ്ലീഷ് രണ്ടാം സ്ഥാനത്ത് എത്തിയ മെര്‍ളി മാത്യു, ബി.ബി.എ, ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജസ്‌ന ജയ്‌സണ്‍, ഐശ്വര്യ ദേവിരാജ് എന്നിവരെയും മഹാത്മഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."