മോദിയും ട്രംപും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: പന്ന്യന്‍ രവീന്ദ്രന്‍
തൊടുപുഴ: അധികാരമേറ്റ ഉടനെ ലോകജനതയെ മുഴുവന്‍ വെറുപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ പതിപ്പാണ് മോദിയെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ സമരപ്രചരണ ജാഥയുടെ സമാപന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് വന്‍കിട മുതലാളിമാര്‍ക്ക് യഥേഷ്ടം നല്‍കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നത്. ദളിതരേയും പാവപ്പെട്ടവരേയും മനുഷ്യരായി കണക്കാക്കാത്ത മോദി ബ്രിട്ടീഷ് ഭരണകാലത്തിലേതു പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് തന്റെ ഭരണം നിലനിര്‍ത്താനുള്ള ഗൂഢതന്ത്രങ്ങളാണ് സംഘപരിവാറുമായി കൂട്ടുചേര്‍ന്ന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷംക്കൊണ്ട് 8000ത്തിലധികം കര്‍ഷക ആത്മഹത്യകളാണ് ഇന്ത്യയില്‍ നടന്നത്. ഭ്രാന്താലയത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാറ്റിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ മൂലമാണെന്നും അത് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കളും സംഘപരിവാര്‍ ശക്തികളും നടത്തുന്നതെന്ന് പന്ന്യന്‍ പറഞ്ഞു.
കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി .കെ. പുരുഷോത്തമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ താലൂക്ക് സെക്രട്ടറി പി .പി .ജോയ് സ്വാഗതം ആശംസിച്ചു. സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍.എ, ജാഥാംഗങ്ങളായ കെ ഡി മോഹനന്‍, മനോജ് പി ഇടമന, കെ സലിംകുമാര്‍, സി യു ജോയി, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."