സ്വകാര്യ ബസ് സമരം തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസുകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കണമെന്നും ആവശ്യമുണ്ട്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നു ബസ് ഉടമകള്‍ പറയുന്നു.
തിങ്കളാഴ്ചക്കകം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."