പരീക്ഷാപ്പേടി അകറ്റാന്‍ ഉപദേശവുമായി പ്രധാനമന്ത്രി; വിദ്യാര്‍ഥികളുമായി ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ കയ്യിലെടുക്കാനൊരുങ്ങി പ്രധാനമന്ത്രി. പരീക്ഷാക്കാലം അടുത്തിരിക്കെ, പരീക്ഷാപേടി അകറ്റുന്നതിനെ കുറിച്ച് വിദ്യാര്‍ഥിളുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ താല്‍കതോറ സ്‌റ്റേഡിയത്തിലാണ് മോദിയുടെ പരീക്ഷാ പെ ചര്‍ച്ച. 2014ലെ ചായ് പെ ചര്‍ച്ചയിലൂടെ ജനങ്ങളെ കയ്യിലെടുത്ത ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്നാണ് മോദിയുടെ കണക്കു കൂട്ടല്‍.
കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ മുഖ്യ ഉദ്ദേശം. ആറു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ സംശയങ്ങളും ഉന്നയിക്കാം.
കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാന്‍ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന 'എക്‌സാം വാരിയേഴ്‌സ്' എന്ന പുസ്തകം ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഭീരുക്കളാകരുത് പോരാളികളാകുക, കൂടുതല്‍ പേര്‍ സഞ്ചരിക്കാത്ത വഴികള്‍ തെരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോലെ സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക. അതാണ് പരീക്ഷാപ്പേറില്‍ നല്ല മാര്‍ക്ക് ലഭിക്കുന്നതിനുള്ള ആദ്യപടിയെന്ന് മോദി പുസ്തകത്തില്‍ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."