സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനം ശ്ലാഖനീയം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
ഹുദൈബിയ്യ (മീനങ്ങാടി): സമസ്തയും പോഷക സംഘടനകളും സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനാ പാഷന്റെ മൂന്നാംദിനത്തില്‍ ത്വലബാ മീറ്റില്‍ അവാര്‍ഡ്ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദവും ഭീകരവാദവും ഇത്രകണ്ട് രാജ്യത്ത് പിടിമുറുക്കുമ്പോഴും സമൂഹത്തിലെ യുവാക്കള്‍ക്ക് നേര്‍ദിശ പകര്‍ന്നു കൊടുക്കാന്‍ സമസ്തക്കും അതിന്റെ പോഷക സംഘടനകള്‍ക്കും സാധിക്കുന്നുണ്ട്. വൈവിധ രാജ്യമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശമുണ്ട്. ഈ അവകാശത്തെ വളരെ കൃത്യമായ രീതിയില്‍ രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സമസ്തക്കും പോഷക സംഘടനകള്‍ക്കും സാധിക്കുന്നുണ്ട്.
ഈ പ്രസ്ഥാനത്തിന് ഇനിയും ഏറെദൂരം പ്രയാണം ചെയ്യാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിപാടി സി.പി ഹാരിസ് ബാഖവി കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. നവാസ് ദാരിമി അധ്യഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി മണിച്ചിറ, ടി.സി ഉസ്മാന്‍ ഫൈസി അഞ്ചാംമൈല്‍, എ.കെ സുലൈമാന്‍ മൗലവി, ടി.കെ അബൂബക്കര്‍ മൗലവി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദലി ദാരിമി തരുവണ, ശൗക്കത്തലി മൗലവി വെള്ളമുണ്ട, മൊയ്തുട്ടി യമാനി, അബ്ദുലത്തീഫ് വാഫി, സാജിദ് മൗലവി, നൗഫല്‍ വാകേരി സംസാരിച്ചു. ശംസുദ്ധീന്‍ പന്തിപ്പൊയില്‍ സ്വാഗതവും അനസ് കമ്പളക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."