കര്‍ഷകര്‍ വിത്തു കൈമാറി; വിത്തുത്സവം സമാപിച്ചു
പുത്തൂര്‍വയല്‍: പാരമ്പര്യ കര്‍ഷകരുടെ വിത്തു കൈമാറ്റത്തോടെ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്നുവന്ന വിത്തുത്സവം സമാപിച്ചു. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം, ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയര്‍, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കുടംബശ്രീ മിഷന്‍ എന്നിവ സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിച്ചത്.
കര്‍ഷകരുടെ വിത്തുകൈമാറ്റം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, കെ.വി ദിവാകരന് നല്‍കി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷനായി. സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍ അനില്‍കുമാര്‍ മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഉപസംഹാരം നടത്തി.
തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റി വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി മുന്‍ പ്രസിഡന്റ് എ ദേവകി, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം നാസര്‍ എന്നിവര്‍ വിശദീകരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍, കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ആലി എന്നിവര്‍ സംസാരിച്ചു.
മികച്ച സ്റ്റാളിനുള്ള ഒന്നാം സമ്മാനം കണിയാമ്പറ്റ പഞ്ചായത്തിനും, രണ്ടാം സമ്മാനം വെള്ളമുണ്ട പഞ്ചായത്തിനും സ്‌പെഷല്‍ പ്രൈസ് എടവക പഞ്ചായത്തിനും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത് വിതരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എം.കെ പ്രസാദ് ഫോട്ടോഗ്രഫി മത്സരത്തിനുള്ള സമ്മാനവും ചിത്രപ്രദര്‍ശനം സംഘടിപ്പിച്ച രാജേഷ് അഞ്ചിലനുള്ള ഉപഹാരവും സമര്‍പ്പിച്ചു.
പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. കര്‍ഷകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാര്‍ നിര്‍വഹിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി ബാലകൃഷ്ണന്‍ സ്വാഗതവും സയന്റിസ്റ്റ് ടി.ആര്‍ സുമ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."