വയനാട് പ്രീമിയര്‍ ലീഗിന് ആവേശോജ്ജ്വല തുടക്കം
കല്‍പറ്റ: വയനാട് പ്രീമിയര്‍ ലീഗിന് ആവേശോജ്ജ്വല തുടക്കം. കാല്‍പന്ത് പ്രേമികളുടെ ആരവങ്ങളില്‍ മുങ്ങിയ സ്‌റ്റേഡിയത്തിലെ ആദ്യവിജയം വയനാടന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ നോവ അരപ്പറ്റക്ക് സ്വന്തം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അവര്‍ പി.എല്‍.സി പെരുങ്കോടയെ മുക്കിയത്.
മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ജോസഫ് പെരേരയുടെ ഹാട്രിക്കാണ് നോവക്ക് വയനാട് പ്രീമിയര്‍ ലീഗിലെ ആദ്യജയം സമ്മാനിച്ചത്. ഏകപക്ഷീയമായിരുന്നില്ല മത്സരം.
ഓഫ്‌സൈഡ് നിയമം ഇല്ലാത്ത ടൂര്‍ണമെന്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ബോക്‌സില്‍ നിന്ന പെരേര രണ്ടുതവണ ലക്ഷ്യം കണ്ടു.
ഇരുബോക്‌സിലും മികച്ച മുന്നേറ്റങ്ങള്‍ കണ്ട മത്സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറിയത്. 23ാം മിനിറ്റില്‍ പെരേര പി.എല്‍.സിയുടെ വല ആദ്യം കുലുക്കിയത്. ഇടവേളക്ക് ശേഷം തിരിച്ചുവരാന്‍ പി.എല്‍.സി ശ്രമം നടത്തുന്നതിനിടെ പെരേരയുടെ ബൂട്ടുകള്‍ വീണ്ടും നിറയൊഴിച്ചു. എന്നാല്‍ 32ാം മിനിറ്റില്‍ പി.എല്‍.സി ഒരുഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍ 43ാം മിനിറ്റില്‍ പെരേര ഹാട്രിക്ക് തികച്ചതോടെ പെരുങ്കോട പരാജയം മണത്തു.
ഫൈനല്‍ വിസിലിന് നിമിശങ്ങള്‍ക്ക് മുന്‍പ് പെരുങ്കോടയുടെ പതനം പൂര്‍ണമാക്കി നോവ നാലാം ഗോളും നേടി. ടൂര്‍ണമന്റെിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ ഇന്ത്യതാരം യു ഷറഫലി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."