കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു; അധികൃതര്‍ക്ക് നിസംഗത
പാടിച്ചിറ: വരള്‍ച്ചയും കുടിവെള്ള ക്ഷാമവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും കബനി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പലയിടങ്ങളിലായി പൊട്ടുന്നത് പതിവാകുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം കബനി ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനുകള്‍ നാലോളം ഇടങ്ങളിലാണ് പൊട്ടിയത്. വിവരം വാട്ടര്‍ അഥോറിറ്റിയെ അറിയിച്ചെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്.
പ്രധാനപൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം ലഭ്യമല്ലാത്തതു ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളായതിനാല്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകാന്‍ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ വാട്ടര്‍ അഥോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഏഴരകോടി രൂപ ചെലവില്‍ രണ്ട് വര്‍ഷം മുന്‍പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ക്കിത് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
കിണറുകളും തോടുകളിലും വറ്റിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത് കാരണം കബനി കുടിവെള്ള പദ്ധതിയാണ് ഭൂരിഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത്. എന്നിട്ട് പോലും അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം ചുണ്ടക്കൊല്ലിയ്ക്ക് സമീപം പ്രധാനപൈപ്പ് പൊട്ടി റോഡിലൂടെ തോട് പോലെയാണ് വെള്ളമൊഴുകിയത്. എന്നാല്‍ ഇത് നന്നാക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
ഇതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."