ആര്.എസ്.എസ് പ്രവര്‍ത്തകനു വെട്ടേറ്റു
തളിപ്പറമ്പ്: ആര്.എസ്.എസ് പ്രവര്‍ത്തകനെ മൂന്നംഗ സി.പി.എം സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. നടുവില്‍ സ്റ്റേഡിയത്തിന് സമീപത്തെ കോട്ടമലയില്‍ കെ.അമലിനാണ്(22) വെട്ടേറ്റ് തലക്ക് പരുക്കേറ്റത്. സി.പി.എം അക്രമത്തിനിരയായ മറ്റൊരു ആര്.എസ്.എസ് പ്രവര്ത്തകന് അനുകൂലമായി കുടിയാന്മല പൊലിസ് സ്റ്റേഷനില്‍ സാക്ഷിമൊഴി നല്കി വീട്ടിലേക്ക് വരുമ്പോള്‍ നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപത്തു വച്ചാണ് അക്രമം നടന്നത്. അമലിനെ മൂവരും ചേര്‍ന്ന് അടിച്ചു വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. കൂടെയുണ്ടായിരുന്ന കെ.എസ് വിഷ്ണു എന്ന സുഹൃത്ത് ഫോണ്‍ ചെയ്തറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരാണ് അമലിനെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്.
സി.പി.എം പ്രവര്‍ത്തകരായ രാജേഷ്, ഷാക്കീര്‍, അര്ജുന് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് അമല്‍ പൊലിസില്‍ പരാതി നല്കി. വിവരമറിഞ്ഞ് കുടിയാന്മല പൊലിസ് സംഭവസ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.ടി സോമന് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."