ധാര്‍മികയൗവനം സാക്ഷി; എസ്.കെ.എസ്.എസ്.എഫ് മദീനപാഷന് മഞ്ചേരി ഹുദൈബിയ്യയില്‍ ഉജ്വല പരിസമാപ്തി
ഹുദൈബിയ്യ (മഞ്ചേരി): ആദര്‍ശവെണ്‍മയും കര്‍മസാഫല്യത്തിന്റെ കരുത്തും തെളിയിച്ച് ഒഴുകിയെത്തിയ സുന്നീ യുവസാഗരത്തെ സാക്ഷിയാക്കി എസ്.കെ.എസ്.എസ്.എഫ് മദീനപാഷന്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപ്തി. മൂല്യബോധത്തിന്റെ വീണ്ടെടുപ്പിനും സാംസ്‌കാരിക നവോഥാനത്തിനും മദീന വികാരമാകണമെന്നു പ്രഖ്യാപിച്ച സമ്മേളനം ഇരുപത്തിയെട്ടാണ്ടിന്റെ സംഘചരിത്രത്തില്‍ പുതിയ ഉള്‍ക്കരുത്തായി.
വൈകിട്ട് അഞ്ചിനാരംഭിച്ച സമാപന സമ്മളനം സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ആമുഖ പ്രസംഗം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ടി.പി ഇപ്പ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, എം.പി.എം ശരീഫ് കുരിക്കള്‍, ശഹീര്‍ അന്‍വരി, സി.ടി ജലീല്‍ സംസാരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."