ആരോഗ്യചികിത്സാരംഗത്തെ ഉപകരണങ്ങള്‍
പോളിഗ്രാഫ്
കള്ളംപറയുന്നത് കണ്ടുപിടിക്കാനുള്ള യന്ത്രമാണ് പോളിഗ്രാഫ് അഥവാ ലൈ ഡിറ്റക്ടര്‍. ഒരാള്‍ പറയുന്നത് കളവാണോ എന്ന് പരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഒരാള്‍ കളവ് പറയുമ്പോള്‍ അയാളില്‍ വൈകാരികവും ശരീരശാസ്ത്രപരവുമായ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന നിഗമനം അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനത്തിന്റെ സൈദ്ധാന്തിക അടിത്തറ.
1921ല്‍ കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്ന ജോണ്‍ ലാര്‍സറാണ് പോളിഗ്രാഫ് കണ്ടുപിടിച്ചത്. ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിലാണ് പോളിഗ്രാഫ് ഉപയോഗിക്കുന്നത്. കുറ്റവാളി നുണ പറയുമ്പോള്‍ ശരീരത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദ്ദം, നാഡി സ്പന്ദന നിരക്ക്, ശ്വസന വേഗത, പേശിചലനം തുടങ്ങിയവയെയാണ് ഇത് മാപനം ചെയ്യുന്നത്. ഇവ അറിയുവാനായി കുറ്റവാളികളുടെ ദേഹത്ത് വൈദ്യുത ഗ്രാഹികള്‍ ഘടിപ്പിച്ചിരിക്കും. ഓട്ടോമാറ്റിക്കായി തിരിയുന്ന ഒരു ചുറ്റുകടലാസില്‍ ഇവ രേഖപ്പെടുത്തുന്നു.
നുണ പറയുമ്പോള്‍ വിയര്‍ക്കുന്നുണ്ടോ എന്ന് അറിയാനായി വൈദ്യുതിയോട് ചര്‍മത്തിനുളള രോധം കണക്കാക്കുന്നു. ചര്‍മം ഉണങ്ങിയിരിക്കുമ്പോള്‍ രോധം കൂടുകയും വിയര്‍ത്ത് കുതിര്‍ന്നിരിക്കുമ്പോള്‍ രോധം കുറയുകയും ചെയ്യും. ഇതടിസ്ഥാനമാക്കി കുറ്റവാളി നുണയാണോ സത്യമാണോ പറയുന്നതെന്ന് കണ്ടുപിടിക്കുന്നു. കീലര്‍ പോളിഗ്രാഫ് എന്ന യന്ത്രമാണ് ആധികാരികമായി ഉപയോഗിച്ചുവരുന്നത്.
യന്ത്രത്തില്‍ ഒരു റിക്കാര്‍ഡിങ് ചാര്‍ട്ടും മൂന്ന് നാടകളും അവയോട് ബന്ധപ്പെടുത്തി മൂന്ന് മാര്‍ക്കറ്റിങ് പേനകളും ഘടിപ്പിച്ചിരിക്കും. കുറ്റവാളിയുടെ നെഞ്ചിലും കയ്യിലും വിരല്‍ തുമ്പിലും ഓരോ നാടവീതം ഘടിപ്പിക്കുന്നു.
ഇവ യഥാക്രമം ശ്വസന വേഗത, രക്ത സമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചില്‍, വിയര്‍പ്പിന്റെ തോത് എന്നിവ രേഖപ്പെടുത്തുന്നു. ശരീരത്തില്‍ ഉളവാകുന്ന വ്യതിയാനത്തെ ഈ മുന്ന് നാടകളും യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മാര്‍ക്കിങ് പേനകളിലൂടെ രേഖപ്പെടുത്തുന്നു. കുറ്റവാളികളുടെ സ്വഭാവം മനസിലാക്കി അതനുസരിച്ച് യന്ത്രത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.
ഏകാഗ്രതയുള്ള ഒരു മുറിയില്‍വച്ചാണ് കുറ്റവാളിയെ പരീക്ഷിക്കുക. ചോദ്യകര്‍ത്താവും വിദഗ്ധനും കുറ്റവാളിയും മാത്രമേ മുറിയില്‍ ഉണ്ടാവുകയുള്ളൂ. പത്തോ പതിനഞ്ചോ ചോദ്യങ്ങളാണ് സാധാരണ ഉണ്ടാവുക. ശരി, തെറ്റ് എന്നല്ലാതെ ദീര്‍ഘമായ ഉത്തരം പ്രതീക്ഷിക്കുന്നില്ല.
ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ടവരെയും മനോനില തെറ്റിയവരേയും ഭ്രാന്തന്‍മാരേയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാറില്ല.
പോളിഗ്രാഫ് തെളിവുകള്‍ കോടതി തെളിവായി അംഗികരിച്ചിട്ടില്ല. പോളിഗ്രാഫിലെ കൃത്യത വ്യക്തികളുടെ ആത്മനിഷ്ഠയെ ആശ്രയിച്ചിരിക്കുന്നു. അതായത്, മനക്കട്ടിയുള്ള ഒരു കുറ്റവാളിക്ക് തന്റെ യഥാര്‍ഥ മാനസികനില മറച്ചുവച്ച് പോളിഗ്രാഫിനെ കബളിപ്പിക്കാനാവും.
കോണ്‍ടാക്ട് ലെന്‍സ്
വൈദ്യശാസ്ത്ര രംഗത്തെ ശ്രദ്ധേയമായ സംവിധാനമാണ് കോണ്‍ടാക്ട് ലെന്‍സ്. 1888 ല്‍ അഡോള്‍ഫ് യൂജന്‍ഫിക്ക് എന്ന സ്വിസ് ഡോക്ടര്‍ നടത്തിയ പരീക്ഷണങ്ങളാണ് കോണ്‍ട്രാക്ട് ലെന്‍സുകളുടെ കണ്ടുപിടിത്തത്തിന് വഴി തെളിയിച്ചത്. ലോക ചരിത്രത്തില്‍ ഈ ലെന്‍സിന് ആദ്യമായി കോണ്‍ടാക്ട് ലെന്‍സ് എന്ന പേര് വിളിച്ചത് അഡോള്‍ഫായിരുന്നു.
ആദ്യകാലത്ത് ഗ്ലാസ് കൊണ്ടുണ്ടാക്കിയ കോണ്‍ടാക്ട് ലെന്‍സായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് വയ്ക്കുന്നവരില്‍ കണ്ണുകള്‍ക്ക് വേദനയും മറ്റുചില അസ്വസ്ഥതകളും കണ്ടെത്തി. 1736 ല്‍ ആണ് പഌസ്റ്റിക്ക് കൊണ്ടുള്ള കോണ്‍ടാക്ട് ലെന്‍സ് വില്യംഫീന്‍ബഌം എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിപണിയില്‍ എത്തിച്ചത്. 1961 ല്‍ ഓട്ടോവിക്ടര്‍ലി ലോലമായ പഌസ്റ്റിക്ക് ലെന്‍സ് കണ്ടുപിടിച്ചു.
കോണ്‍ടാക്ട് ലെന്‍സ് രംഗത്ത് പല കണ്ടുപിടിത്തങ്ങളും ഉണ്ടായെങ്കിലും 1995 ല്‍ ആണ് ദിനംതോറും എടുത്തുമാറ്റാന്‍ പര്യാപ്തമായ കോണ്‍ടാക്ട് ലെന്‍സ് കണ്ടുപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."