സാമ്രാജ്യത്വത്തെ മോയിന്‍കുട്ടി വൈദ്യര്‍ കാവ്യരചനകൊണ്ട് എതിരേറ്റു: സ്പീക്കര്‍
കാളികാവ്: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കാവ്യചജനകൊണ്ട് എതിരേറ്റ വ്യക്തിയെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി ഉദരംപൊയിലില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി.കെ ഹംസ അധ്യക്ഷനായി. എ.പി അനില്‍കുമാര്‍ എം.എല്‍.എ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യൂ, ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്‌റഫ്, ആര്യാടന്‍ ഷൗക്കത്ത്, എന്‍. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചൂരപ്പിലാന്‍ ഷൗക്കത്ത്, വി.ടി മുഹമ്മദ് റാഫി, തെന്നാടന്‍ നാസര്‍, പൂളക്കല്‍ അബ്ദു, സുഹ്‌റ ഷൗക്കത്ത്, ഫാത്തിമത്ത് സുഹ്‌റ, കെ.എ ജബ്ബാര്‍, പി.പി അലവിക്കുട്ടി സംസാരിച്ചു.
വാര്‍ഷിക പദ്ധതി വിഹിതം: കൂട്ടിലങ്ങാടി മുന്നില്‍
മങ്കട: 2016-17 വാര്‍ഷിക പദ്ധതി വിഹിതം അവലോകന റിപ്പോര്‍ട്ടില്‍ 52 ശതമാനം ചെലവഴിച്ചു കൂട്ടിലങ്ങാടി പഞ്ചായത്ത് മുന്നില്‍. സംസ്ഥാനത്തു വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തിന്റെ നാലിലൊന്നു പോലും ചെലവിടാത്ത സാഹചര്യം നിലനില്‍ക്കുന്നതായി അവലോകനത്തിലുണ്ട്.
ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ നാലാം സ്ഥാനം കൂട്ടിലങ്ങാടി നേടി. പഞ്ചായത്തധികൃതര്‍ തദ്ദേശ വകുപ്പു മന്ത്രി കെ.ടി ജലീലില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."