HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു
backup
February 17 2018 | 04:02 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമുള്ള അന്വേഷണം നിലച്ചു. കേസില്‍ പ്രധാന തെളിവായ ഈ തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടതായാണ് നിഗമനം.
കേസില്‍ എട്ടാം പ്രതിയായ ദിലീപിലേക്ക് അന്വേഷണം നീണ്ടതോടെയാണ് മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതെന്നാണ് നിഗമനം. നിലവില്‍ അന്വേണത്തിനായി പ്രത്യേകസംഘമില്ല. ഉണ്ടായിരുന്ന അന്വേഷണസംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്കി. പ്രധാനതെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി കോടതിയെ അറിയിക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."