ഭീകരരുടെ വിചാരണ ആരംഭിച്ചു
റിയാദ്: സഊദി രാജകുമാരനെയും വിദേശരാഷ്ട്ര നേതാക്കളെയും വധിക്കാന്‍ പദ്ധതിയിട്ട ഭീകരരുടെ വിചാരണ ആരംഭിച്ചു. കേസില്‍ പിടിയിലായ രണ്ട് ഈജിപ്തുകാരുടെ വിചാരണയാണു പ്രത്യേക കോടതിയില്‍ ആരംഭിച്ചത്.
യൂനിവേഴ്‌സിറ്റി ബിരുദധാരിയും ഒന്നാം പ്രതിയുമായ 35കാരനും 37കാരനുമാണു വിചാരണ നേരിടുന്നത്. മക്കയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരായിരുന്ന ഇവരെ അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
അല്‍ഖാഇദയെയും മുസ്‌ലിം ബ്രദര്‍ഹുഡിനെയും പിന്തുണയ്ക്കല്‍, രാജകുമാരനെയും അറബ് രാഷ്ട്രനേതാക്കളെയും അറബ് രാജ്യങ്ങളില്‍നിന്നുള്ള സൈനിക മേധാവികളെയും വധിക്കാന്‍ പദ്ധതിയൊരുക്കല്‍, ജിദ്ദയിലെ ഹോട്ടലില്‍ വച്ച് വിദേശികളെ കൊലപ്പെടുത്താനുള്ള പദ്ധതി, ഹോട്ടല്‍ പതിവായി സന്ദര്‍ശിക്കുന്ന വി.ഐ.പികളെ കീഴ്‌പ്പെടുത്തി ആയുധം കവര്‍ന്നു ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നീക്കം, ബോംബ് നിര്‍മാണം, ഇതിനായി രാസപദാര്‍ഥങ്ങള്‍ വാങ്ങല്‍, ആയുധ-ബോംബ് നിര്‍മാണ പരിശീലനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇരുവര്‍ക്കും ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."