യമനില്‍ സഖ്യസേനയുടെ ഓപറേഷന്‍ ഫൈസല്‍
റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആക്രമണം ശക്തമാക്കി. ഓപറേഷന്‍ ഫൈസല്‍ എന്നു പേരിട്ട സൈനികനീക്കം വിമതവിഭാഗത്തെയും അല്‍ഖാഇദ തീവ്രവാദികളെയും ലക്ഷ്യമിട്ടാണു നടക്കുന്നത്.
അല്‍ഖാഇദ തീവ്രവാദികള്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഹദര്‍മൗത്തിലെ മെസ്സിനി ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് സഖ്യസേനയുടെ സൈനിക നീക്കം. യു.എ.ഇ സൈന്യത്തിന്റെ അകമ്പടിയോടെയാണ് ഫൈസല്‍ സൈനിക ഓപറേഷന്‍ നടക്കുന്നതെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമത്തില്‍ പ്രവേശിച്ച സഖ്യസേന ശക്തമായി മുന്നേറുകയാണെന്നും തീവ്രവാദികളെ പൂര്‍ണമായും തുരത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കിഴക്കന്‍ തായിസിലെ ഇറാന്‍ ചാരന്മാര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹൂതി കേന്ദ്രം തകര്‍ത്തതായും സഖ്യസേന അറിയിച്ചു. ഇവിടെ അല്‍ ഹൗബാനില്‍ ഓട്ടോമാറ്റിക് റിലീസ് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറാന്‍ ചാരന്മാരുടെ കേന്ദ്രം റെയ്ഡ് ചെയ്തതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."