HOME
DETAILS
MAL
അസദ് ഇപ്പോഴും രാസായുധം പ്രയോഗിക്കുന്നു: മക്മസ്റ്റര്‍
backup
February 17 2018 | 20:02 PM
വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഇപ്പോഴും സ്വന്തം പൗരന്മാര്ക്കെതിരേ രാസായുധം പ്രയോഗിക്കുന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്മസ്റ്റര്‍. പൊതുറിപ്പോര്ട്ടുകള് ഇക്കാര്യം വ്യക്താക്കുന്നുണ്ടെന്നും സിറിയന്‍ സര്‍ക്കാര്‍ അതിന് ഉത്തരവാദികളാണെന്നും മക്മസ്റ്റര്‍ വ്യക്തമാക്കി.
സിറിയയില്‍നിന്നു പുറത്തുവരുന്ന പൊതുവിവരങ്ങളും സംഭവത്തിന്റെ ചിത്രങ്ങളും അസദ് ഇപ്പോഴും രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിന്റെ തെളിവുകളാണ്. ഈ നടപടികള്‍ക്ക് സിറിയയ്ക്കും അവരുടെ സ്പോണ്സര് രാഷ്ട്രങ്ങള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മക്മസ്റ്റര്‍ ആവശ്യപ്പെട്ടു.
അസദ് നിരന്തരം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി നേരത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."