HOME
DETAILS
MAL
പഞ്ച്കുല കലാപം: പ്രതികള്‍ക്കെതിരായി ചുമത്തിയ കേസുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി
backup
February 20 2018 | 01:02 AM
ചണ്ഡീഗഡ്: ഹരിയാനയില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ 53 അനുയായികള്‍ക്കെതിരേ പൊലിസ് ചുമത്തിയ രാജ്യദ്രോഹ, കൊലപാതക കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി.
പഞ്ച്കുല സെഷന്‍സ് ജഡ്ജ് രാജന് വാലിയയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ സംബന്ധിച്ച് പൊലിസ് ചുമത്തിയ കേസ് ശക്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സുരേന്ദര്‍ ദിമാന്‍, ചാംകൗര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ അക്രമം നടത്തിയിരുന്നതെന്നാണ് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."