HOME
DETAILS

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

  
November 12, 2024 | 2:39 PM

Dubai Emigration Recognizes Key Contributors to UAE Growth

ദുബൈ: ദുബൈ എമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) 2024ലെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. 'വിത് യു, വി എക്സൽ ഫോറം' എന്ന പേരിൽ ദുബൈ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ചടങ്ങ് ഒരുക്കിയത്. ജി.ഡി.ആർ.എഫ്.എ ഡയരക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയരക്ടർമാർ, സ്ഥാപന മേധാവികൾ പങ്കെടുത്തു.

യു.എ.ഇയുടെ വികസന യാത്രയ്ക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണം നിർണായകമാണെന്നും വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് യു.എ.ഇയുടെ ദീർഘകാല മുന്നേറ്റ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡയരക്ടറേറ്റിന്റെ പങ്കാളികൾക്കും വിതരണക്കാർക്കും ലഫ്.ജനറൽ അൽ മർറി അഭിനന്ദനനവും പ്രശംസയും അറിയിച്ചു. ദുബൈയുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ സഹായകമായ രീതിയിലുള്ള സഹകരണവും അറിവ് പങ്കിടലും സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം, ആധികാരിക പങ്കാളിത്തം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകത നിർദേശിക്കുകയും ചെയ്തു.

35 സ്ഥാപനങ്ങളെയും കമ്പനികളെയും പ്രമുഖ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന്, യു.എ.ഇ ദേശീയ ഗാനം കാനൂൺ എന്ന പരമ്പരാഗത സംഗീതോപകരണത്തിൽ അവതരിപ്പിക്കുകയും ഡയരക്ടറേറ്റിന്റെ മികച്ച പങ്കാളിത്തം പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

Dubai Emigration pays tribute to individuals and organizations that have significantly contributed to the UAE's remarkable development journey, acknowledging their vital role in shaping the nation's future.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  3 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  3 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  3 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  3 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  3 days ago