സ്വദേശിവല്‍ക്കരണം പുനഃപരിശോധിക്കില്ല: തൊഴില്‍ മന്ത്രാലയം
റിയാദ്: സഊദി യുവതലമുറയ്ക്കു തൊഴില്‍ നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വദേശിവല്‍ക്കരണ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുകയില്ലെന്ന് സഊദി സാമൂഹിക വികസനമന്ത്രാലയം ആവര്‍ത്തിച്ചു. സമയമബന്ധിതമായി പ്രഖ്യാപിച്ച നടപടികളുമായി മന്ത്രാലയം മുന്നോട്ടുപോകും. രാജ്യത്തെ പൗരന്മാരായ യുവതി യുവാക്കള്‍ക്കു തൊഴില്‍ നല്കുകയാണു ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വിദേശികളെ ബാധിക്കുന്ന 12 മേഖലകളില്‍ വരുംമാസങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നു തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 12 വിഭാഗം ബിസിനസ് മേഖലകളില്‍നിന്നു വിദേശികള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതോടെ ഇത്തരം സംരംഭങ്ങള്‍ രാജ്യത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സഊദികള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്കാന് മന്ത്രാലയം പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."