കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗത്തില്‍ ബഹളം; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു
കണ്ണൂര്‍: കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ബഹളം. യോഗത്തിനിടെ കോണ്‍ഗ്രസ്- സി.പി.എം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. കെ.കെ. രാകേഷ് എം.പിയെ വേദിയില്‍ ഇരുത്തുന്നതിനെതിരെയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടായത്. മറ്റ് ജനപ്രതിനിധികളെ യോഗത്തിന് വിളിക്കാത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.ഏകപക്ഷീയമായ നടപടിയെന്നാരോപിച്ച് കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിച്ചു.
സര്‍വകക്ഷിയോഗം പാര്‍ട്ടി സമ്മേളനമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് നേതാക്കള്‍ കലക്ട്രേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.
മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്നത്. എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ടിട്ടും സമാധാനയോഗം വിളിക്കാന്‍ തയാറാവാത്ത ജില്ലാ കലക്ടറുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."