HOME
DETAILS
MAL
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരാജയം
backup
February 22 2018 | 00:02 AM
ഹൈദരാബാദ്: തെലങ്കാനയുടെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പാക്കാത്തതിനെതിരേ കോണ്‍ഗ്രസ്. രാജ്യസഭയില്‍ തെലങ്കാന സംസ്ഥാന ബില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷമായെങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നയം സംസ്ഥാന വിരുദ്ധമാണെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി ആരോപിച്ചു. പാര്‍ലമെന്റില്‍ സംസ്ഥാനത്തിനായി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും തന്നെ നടപ്പാക്കുന്നതില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ വീഴ്ചയാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനുമുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."