HOME
DETAILS
MAL
ശുഹൈബ് വധം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് വി.എസിനോട് ഡീന്‍
backup
February 22 2018 | 05:02 AM
തിരുവനന്തപുരം: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകം സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വി.എസ് അച്യുതാനന്ദന് കത്തയച്ചു.
കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, സി.പി.എം അക്രമണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ വി.എസ് തയ്യാറാകണം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ആലപ്പുഴയിലേത് പോലെ സമ്മേളനം ബഹിഷ്കരിക്കണമെന്നും ഡീന്‍ വി.എസിനോട് ആവശ്യപ്പെട്ടു.
അതേസമയം, ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."