പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതകം
കാഞ്ഞങ്ങാട്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്തുള്ള പ്രത ിഅരുണിനെ നാട്ടിലെത്തിച്ചു. സംഭവുമായി അരുണിന് ബന്ധമുണ്ടെന്ന് മനസിലാക്കിയ ബഹ്‌റൈനിലെ കാസര്‍കോട് സ്വദേശികള്‍ വിവരം പൊലിസിനെ അറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ അരുണിനെ ഇന്നലെ രാത്രി 9.20ന് കരിപ്പൂരിലെത്തിച്ച് അറസ്റ്റ് ചെയ്തു.
കേസില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം വിദേശത്തുപോയ പ്രതിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഇന്നലെ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ഉത്തരമേഖല ഐ.ജി മഹിപാല്‍ യാദവ്, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമായി റിമാന്‍ഡിലുള്ള പ്രതികളെ വിട്ടുകിട്ടുന്നതിന് പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി ജാനകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ മാരകമായി അക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയ വീട്ടില്‍ വിശാഖ് (27), ചെറുവാങ്ങക്കോട് റനീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചീമേനി പുലിയന്നൂരില്‍ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ക്വട്ടേഷന്‍ സംഘമല്ല കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാളുടെ പിതാവ് ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് പ്രതികളിലെത്തിയത്. എന്നാല്‍ ഇത്തരത്തില്‍ അദ്ദേഹത്തെ പ്രതികരിക്കാന്‍ പ്രാപ്തനാക്കിയത് പൊലിസിന്റെ നിരന്തരമായ ഇടപെടലാണെന്ന് ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞു.
കൊലനടന്ന വീട്ടില്‍നിന്നു ഒരു കീറത്തുണി മാത്രമാണ് പൊലിസിന് തുമ്പായി ലഭിച്ചത്. വീട്ടില്‍ നടന്ന പരിശോധനയില്‍ രണ്ടു വിരലടയാളം ലഭിച്ചിരുന്നതില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പിന്നീട് പ്രദേശത്തെ എല്ലാവരുടെയും രക്തപരിശോധനക്ക് പൊലിസ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ പിടികൂടിയ പ്രതികളടക്കം പത്തുപേര്‍ ഹാജരായിരുന്നില്ല. ഈ സംഭവങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികള്‍ പിടിയിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."