അസ്മി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ
തേഞ്ഞിപ്പലം: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂനപക്ഷ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ രാവിലെ ഒന്‍പതിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. അസ്മിയുടെ കീഴില്‍ രജിസ്റ്റര്‍ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കു പുറമെ അംഗീകാരമില്ലാത്ത മറ്റു സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധികളെയും കണ്‍വന്‍ഷനു ക്ഷണിച്ചിട്ടുണ്ട്.
പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ന്യൂനപക്ഷ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, അസ്മി സംസ്ഥാന ജന.സെക്രട്ടറി പി.കെ മുഹമ്മദ് ഹാജി, കെ.പി.എസ്.എ പ്രസിഡന്റ് പി.പി യൂസഫലി, കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, റഹീം ചുഴലി, നവാസ് ഓമശ്ശേരി, റഷീദ് കമ്പളക്കാട്, സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി, അഡ്വ.പി.പി ആരിഫ്, ഡോ.കെ.വി അലി അക്ബര്‍ ഹുദവി, അഡ്വ.നാസര്‍ കാളമ്പാറ, മജീദ് പറവണ സംബന്ധിക്കും. ഫോണ്‍: 94473 35463.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."